500-ാം മത്സരത്തിനിറങ്ങുമ്പോള്‍ സാക്ഷാല്‍ സച്ചിനും പോണ്ടിംഗും പോലും കോലിക്ക് പിന്നില്‍, അമ്പരപ്പിക്കുന്ന കണക്ക്

Published : Jul 19, 2023, 03:10 PM IST
500-ാം മത്സരത്തിനിറങ്ങുമ്പോള്‍ സാക്ഷാല്‍ സച്ചിനും പോണ്ടിംഗും പോലും കോലിക്ക് പിന്നില്‍, അമ്പരപ്പിക്കുന്ന കണക്ക്

Synopsis

അതേസമയം, സമീപകാലത്തായി മോശം ഫോമിലായിട്ടും അഞ്ഞൂറാം മത്സരത്തിനിറങ്ങുമ്പോഴും കോലിയുടെ കരിയര്‍ കണക്കുകള്‍ ആരാധകരെ അമ്പരപ്പിക്കും. 500-ാം മത്സരം കളിക്കുമ്പോള്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 24,839 റണ്‍സും റിക്കി പോണ്ടിംഗിന്‍റെ പേരില്‍ 24,991 റണ്‍സുമാണ് ഉണ്ടായിരുന്നതെങ്കില്‍ കോലിയുടെ പേരില്‍ 25,461 റണ്‍സുണ്ട്.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിലേക്കാണ് വിരാട് കോലി കാല്‍വെക്കുന്നത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലുമായി കോലി കളിക്കുന്ന അഞ്ഞൂറാം മത്സരമാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്. കോലിയുടെ അഞ്ഞൂറാം മത്സരം ആഘോഷമാക്കാന്‍ രണ്ടാം ടെസ്റ്റിന് വേദിയാവുന്ന പോര്‍ട്ട് ഓഫ് സ്പെയിനില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, സമീപകാലത്തായി മോശം ഫോമിലായിട്ടും അഞ്ഞൂറാം മത്സരത്തിനിറങ്ങുമ്പോഴും കോലിയുടെ കരിയര്‍ കണക്കുകള്‍ ആരാധകരെ അമ്പരപ്പിക്കും. 500-ാം മത്സരം കളിക്കുമ്പോള്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 24,839 റണ്‍സും റിക്കി പോണ്ടിംഗിന്‍റെ പേരില്‍ 24,991 റണ്‍സുമാണ് ഉണ്ടായിരുന്നതെങ്കില്‍ കോലിയുടെ പേരില്‍ 25,461 റണ്‍സുണ്ട്.

75 സെഞ്ചുറികള്‍, 131 അര്‍ധസെഞ്ചുറികള്‍, 2522 ഫോറുകള്‍, 279 സിക്സുകള്‍, അഞ്ഞൂറാം മത്സരത്തിനിറങ്ങുമ്പോഴും മൂന്ന് ഫോര്‍മാറ്റിലെയും റണ്‍സ് കൂട്ടുമ്പോള്‍ 53.48 ശരാശരിയുള്ള ഒരേയൊരു ബാറ്റര്‍ അങ്ങനെ പോകുന്നു കോലിയുടെ കളി കണക്കുകള്‍. ലോക ക്രിക്കറ്റിലെ ടോപ് 100 ബാറ്റര്‍മാരില്‍ മൂന്ന് ഫോര്‍മാറ്റിലൂം കൂടി 50ന് മുകളില്‍ ശരാശരിയുളള്ള മറ്റൊരു ബാറ്ററുമില്ലെന്നത് കോലിയുടെ മികവിന് അടയാളമാണ്.

കരിയറില്‍ 499 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അമ്പരപ്പിക്കുന്ന മറ്റൊരു സമാനതയുമുണ്ട്. 500ാ-ം മത്സരത്തിനിറങ്ങുമ്പോള്‍ കോലിയുടെ പേരിലും സച്ചിന്‍റെ പേരിലും ഉള്ളത് 75 സെഞ്ചുറികള്‍ വീതമായിരുന്നു. വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടിയിട്ട് കോലി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും മൂന്ന് വര്‍ഷത്തിനിടെ ഒരേയൊരു ടെസ്റ്റ് സെഞ്ചുറി മാത്രം നേടിയിട്ടും കോലിയുടെ കണക്കുകള്‍ ഇതിഹാസങ്ങള്‍ക്കൊപ്പമാണ്.

2018 ഡിസംബറില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കോലി അവസാനമായി വിദേശത്ത് ടെസ്റ്റ് സെഞ്ചുറി നേടിയത്.  2019നവംബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ശേഷം നാലു വര്‍ഷത്തോളം ടെസ്റ്റ് സെഞ്ചുറി നേടാന്‍ കഴിയാതിരുന്ന കോലിക്ക് ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെ ആണ് അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്. റണ്‍വരള്‍ച്ചയിലും ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കോലിയുടേതെന്നാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ആദ്യ പത്തില്‍ തിരിച്ചെത്തി രോഹിത്, റാങ്കിംഗില്‍ അരങ്ങേറി യശസ്വി

PREV
Read more Articles on
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്