
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ വിശ്രമമെടുത്ത മുൻ നായകൻ വിരാട് കോലിയെക്കുറിച്ച് വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഒക്ടോബർ - നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോലി ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനം നിലനിർത്തുമെന്ന് ജാഫർ പറഞ്ഞു.
2019നുശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ടി20 ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ജാഫറിൻറെ പ്രവചനം. ടി20 ലോകകപ്പിൽ രോഹിത് ശർമയും കെ എൽ രാഹുലും ആയിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുകയെന്നും വിരാട് കോലി മൂന്നാം നമ്പറിൽ തുടരുമെന്നും ഷെയർ ചാറ്റിലെ ക്രിക് ചാറ്റിൽ ജാഫർ പറഞ്ഞു.
'സഞ്ജു സാംസണ്‍ വിന്‍ഡീസിനെതിരെ ഓപ്പണറായി കളിക്കില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
റിഷഭ് പന്തിനെയും സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പോലുളള താരൾക്ക് ലോകകപ്പ് ടീമിൽ വലിയ സംഭാവന നൽകാൻ കഴിയുമെന്നും ഇവരുടെ ആക്രമണോത്സുക സമീപനം ടീമിന് മുതൽക്കൂട്ടാണെന്നും ജാഫർ പറഞ്ഞു. ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധ്യത കൂടുതലാണെന്നും ജാഫര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കഠിനമാണെന്നും ജാഫര്‍ പറഞ്ഞു. ഓരോ ഫോര്‍മാറ്റിനും അനുസരിച്ച് കളിക്കാന്‍ തയാറിയില്ലെങ്കില്‍ ഏത് താരമായാലും പുറത്താകും. അല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയെപ്പോലെ ഒരു ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാകണം. എന്നാല്‍ പോലും ടീമിലെ സ്ഥാനം ഉറപ്പ് പറയാനാകില്ലെന്നും ജാഫര്‍ പറഞ്ഞു.
മുരളി വിജയ്‌ക്കെതിരെ വീണ്ടും ഡി കെ വിളികളുമായി കാണികള്‍; പ്രകോപിതനായി താരം- വൈറല്‍ വീഡിയോ
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വിശ്രമമെടുത്ത കോലി സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ കോലിയില്ല. ഏഷ്യാ കപ്പില്‍ മാത്രമെ ഇനി കോലിയെ ടീമിലേക്ക് പരിഗണിക്കാനിടയുള്ളു. ഈ മാസം 27 മുതല്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!