ബുമ്രയെയും രാഹുലിനെയും എന്തുകൊണ്ട് ക്യാപ്റ്റനാക്കിയില്ല, മറുപടി നല്‍കി അജിത് അഗാര്‍ക്കര്‍

Published : May 24, 2025, 02:59 PM IST
ബുമ്രയെയും രാഹുലിനെയും എന്തുകൊണ്ട് ക്യാപ്റ്റനാക്കിയില്ല, മറുപടി നല്‍കി അജിത് അഗാര്‍ക്കര്‍

Synopsis

വിരാട് കോലി തന്നെയാണ് വിരമിക്കുന്നതായി ഞങ്ങളെ അറിയിച്ചത്. ഏപ്രിലിൽ സെലക്ടർമാരെ കോലി സമീപിച്ചിരുന്നു. എപ്പോഴും 200 ശതമാനം നൽകുന്ന കളിക്കാരനാണ് കോലി. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് തങ്ങൾ ചെയ്തതെന്നും അഗാർക്കർ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനെ ന്യായീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ടീമിലെ സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയെയും കെ എല്‍ രാഹുലിനെയും എന്തുകൊണ്ടണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന ചോദ്യത്തിനും അഗാര്‍ക്കര്‍ മറുപടി നല്‍കി.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പയിലെ മുഴുവന്‍ ടെസ്റ്റുകളിലും ബുമ്ര കളിക്കില്ല. ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം. ബുമ്രയെ ക്യാപ്റ്റനാക്കുമ്പോള്‍ ടീമിലെ 15-16 കളിക്കാരെ മാനേജ് ചെയ്യേണ്ടതിന്‍റെ അധിക സമ്മര്‍ദ്ദം കൂടി ഏറ്റെടുക്കേണ്ടിവരും. അത് ബുമ്രയെ കൂടുതല്‍ ബാധിക്കും. അതുകൊണ്ട് തന്നെ ബുമ്രയിലെ ബൗളറെയാണ് ടീം ആഗ്രഹിക്കുന്നതെന്ന് അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പോലെ വലിയൊരു പരമ്പരയില്‍ പൂര്‍ണമായും ഫിറ്റായ ബുമ്രയെ ടീമിന് ആവശ്യമുണ്ട്. ബുമ്രയുടെ കായികക്ഷമതയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

കെ എല്‍ രാഹുലും മുമ്പ് ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്. അന്ന് ഞാന്‍ സെലക്ടറായിരുന്നില്ല. ക്യാപ്ടൻസിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല. രാഹുലിനെ സംബന്ധിച്ചിടത്തോളം മികച്ച പരമ്പരയാരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ബുമ്രയുടെ കാര്യത്തില്‍ അദ്ദേഹം ഫിറ്റായിരിക്കുക എന്നത് ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. വിരാട് കോലിയുടെ വിരമിക്കൽ സംബന്ധിച്ച വിവാദങ്ങളും അഗാര്‍ക്കര്‍ തള്ളി. കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഏപ്രിലിൽ സെലക്ടർമാരെ കോലി സമീപിച്ചിരുന്നു. എപ്പോഴും 200 ശതമാനം നൽകുന്ന കളിക്കാരനാണ് കോലി. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് തങ്ങൾ ചെയ്തതെന്നും അഗാർക്കർ പറഞ്ഞു. ശ്രേയസ് അയ്യരെ നിലവിൽ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാവില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാൽ ഭാവിയിൽ പരിഗണിക്കുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്
സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്