കിരീട പ്രതീക്ഷയുമായി കോലിപ്പട ഇന്ന് ഇംഗ്ലണ്ടിലേക്ക്

By Web TeamFirst Published Jun 2, 2021, 10:04 AM IST
Highlights

ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും.

മുംബൈ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. യാത്രയ്‌ക്ക് മുൻപ് ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് രവി ശാസ്‌ത്രിയും വൈകിട്ട് അഞ്ചിന് മാധ്യമപ്രവർത്തകരുമായി സംസാരിക്കും. 

ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നു, ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടി; നിർണായക മാറ്റങ്ങളുമായി ഐസിസി

ടി20 ലോകകപ്പ് വേദി: ബിസിസിഐക്ക് കൂടുതൽ സമയം അനുവദിച്ച് ഐസിസി

മുട്ട കഴിക്കുന്ന വീഗാനോ ?; ട്രോളുകൾക്ക് മറുപടിയുമായി വിരാട് കോലി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!