ടി20 ലോകകപ്പ് വേദി സംബന്ധിച്ച തീരുമാനമെടുക്കാനായി ബിസിസിഐ കഴിഞ്ഞ മാസം 29ന് പ്രത്യേക പൊതുയോഗം വിളിച്ചിരുന്നെങ്കിലും യോ​ഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ മാത്രമാണ് യോ​ഗത്തിൽ തീരുമാനമായത്. 

ദുബായ്: ടി20 ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിസിസിഐക്ക് ഈ മാസം 28വരെ സമയം അനുവദിച്ച് ഐസിസി. ഇന്ന് ദുബായിൽ ചേർന്ന ഐസിസി ബോർഡ് യോ​ഗമാണ് തീരുമാനമെടുത്തത്. വേദി സംബന്ധിച്ച് ജൂൺ 28ന് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഐസിസി, ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll to load tweet…

ടി20 ലോകകപ്പ് വേദി സംബന്ധിച്ച തീരുമാനമെടുക്കാനായി ബിസിസിഐ കഴിഞ്ഞ മാസം 29ന് പ്രത്യേക പൊതുയോഗം വിളിച്ചിരുന്നെങ്കിലും യോ​ഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ മാത്രമാണ് യോ​ഗത്തിൽ തീരുമാനമായത്.

ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ യുഎഇ ആണ് ബിസിസിഐ പകരം വേദിയായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷംത്തെ ഐപിഎല്ലിന് യുഎഇ വേദിയായിരുന്നു. യുഎഇയിൽ ലോകകപ്പ് നടത്തിയാലും ആതിഥേയ പദവി ഇന്ത്യക്ക് തന്നെയായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.