കൊച്ചിയിൽ വന്‍ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Published : Apr 06, 2019, 02:14 AM IST
കൊച്ചിയിൽ വന്‍ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Synopsis

കൊച്ചിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീൻ, അബ്ദുൾ സാബിദ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

കൊച്ചി: കൊച്ചിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീൻ, അബ്ദുൾ സാബിദ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. വിശാഖപട്ടണത്ത് നിന്നും ട്രെയിൻ മാർഗം വിൽപ്പനക്കായാണ് പ്രതികൾ ലഹരി വസ്തു കൊച്ചിയിലേക്ക് എത്തിച്ചത്.

ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി കണക്ട് കമ്മീഷണർ ഓപ്പറേഷൻ വഴി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് നിന്ന് പ്രതികള്‍ പിടിയിലാവുകയായിരുന്നു.  മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരു കിലോ കഞ്ചാവ് 4000 രൂപയ്ക്ക് വാങ്ങി 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവർ ഇവിടെ വിൽപ്പന നടത്തുന്നത്.

അവധിക്കാലത്ത് വീടുകളിലേക്ക് പോകാതെ ഹോസ്റ്റലുകളിൽ തന്നെ തങ്ങുന്ന വിദ്യാർത്ഥികളെയും ഇവർ ലക്ഷ്യമിടുന്നുണ്ടെന്നും ഇരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗായി നിരവധി മയക്ക് മരുന്ന് സംഘങ്ങളെ ഇതിനകം പിടികൂടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്