പതിനാറുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തു, എട്ട് പേർ അറസ്റ്റിൽ; കൊണ്ടുപോയത് പ്രായപൂർത്തിയാകാത്തയാളെന്ന് പെൺകുട്ടി

Published : Dec 18, 2022, 11:57 PM ISTUpdated : Dec 18, 2022, 11:59 PM IST
 പതിനാറുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തു, എട്ട് പേർ അറസ്റ്റിൽ;  കൊണ്ടുപോയത് പ്രായപൂർത്തിയാകാത്തയാളെന്ന് പെൺകുട്ടി

Synopsis

വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീരത്തുള്ള ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസം രാവിലെ വരെ പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളാണ് തന്നെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീരത്തുള്ള ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസം രാവിലെ വരെ പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തു. ഡിസംബർ 16 ന് രാത്രി 8 മണിക്ക് ആരംഭിച്ച പീഡനം അടുത്ത ദിവസം രാവിലെ 11 മണി വരെ തുടർന്നു. ആളൊഴിഞ്ഞ ബംഗ്ലാവിൽ നിന്ന് പിന്നീട്  അവർ അവളെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അവിടെ  കുറ്റിക്കാട്ടിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു. 

Read Also: രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ