
ഹൈദരാബാദ്: കാമുകിക്ക് മെസേജ് അയച്ച സഹൃത്തിനെ കൊന്ന് ഹൃദയവും വിരലുകളും സ്വകാര്യ ഭാഗവും അറുത്തുമാറ്റി, ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു. ഹൈദരാബാദിലാണ് 22കാരനായ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി അവയവങ്ങൾ വെട്ടിമാറ്റിയത്. കൊല്ലപ്പെട്ട യുവാവിന് നേരത്തെ പ്രതിയുടെ കാമുകിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,
സുഹൃത്തുക്കളായ നവീനും, ഹരി ഹരകൃഷ്ണയും പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നവീനുമായി പ്രണയത്തിലായ പെൺകുട്ടി വർഷങ്ങൾക്കു ശേഷം വേർപിരിഞ്ഞു. പിന്നീട് ഹരി ഹരകൃഷ്ണയോട് അടുപ്പം കാണിക്കുകയും ചെയ്തു. എന്നാൽ ഹരി ഹരകൃഷ്ണയോട് പ്രണയത്തിലാവുമ്പോഴും നവീനുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഇത് കൃഷ്ണയെ അസ്വസ്ഥതപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതാണ് സുഹൃത്തായ നവീനെ കൊലപ്പെടുത്താൻ കൃഷ്ണയെ പ്രേരിപ്പിച്ചത്. ഈ മാസം 17ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടയിൽ കൃഷ്ണ നവീനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
'ഓട്ടോയോടിച്ച എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ വലിയ വ്യവസായിയാണ്', സീരിയലില്‍ ആസിഫ് അലി- വീഡിയോ
കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരത്തിൽ നിന്ന് ഹൃദയവും സ്വകാര്യഭാഗങ്ങളും വിരലുകളും വേർപ്പെടുത്തുകയായിരുന്നു കൃഷ്ണയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ചിത്രങ്ങൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു, വെടിയേറ്റത് ചന്തയിലേക്ക് പോകുമ്പോള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam