
കിഴക്കമ്പലം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡബിൾ പാലം സ്വദേശിയായ അഫ്സൽ നൽകിയ പരാതിയിലാണ് ഷാഹിൻ സഫീറിനെതിരെ നടപടി. കെഎൽ 53 യു 3373 നമ്പറിലുള്ള കാർ വിൽപനയ്ക്കുണ്ടെന്ന് കാണിച്ച് പ്രതി ഒഎൽഎക്സിൽ പരസ്യം നൽകിയതായും തുടർന്ന് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 3,34,000 രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറാണ് നൽകാൻ ശ്രമിച്ചതെന്നും ഇതിലൂടെ വഞ്ചന നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam