
മുംബൈയിലെ കുർളയിൽ 42 കാരി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി. മൂന്ന് പേർ ചേർന്ന് 42കാരിയെ കത്തിമുനയിൽ ബലാത്സംഗം ചെയ്യുകയും സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് 42കാരിയുള്ളത്. ഇവരുടെ പരാതിയിൽ ബബ്‍ലു, വസീം, മുന്ന എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് മൂവര്‍ സംഘം ക്രൂരകൃത്യം നടത്തിയത്.
നവംബർ അവസാന വാരം ബെംഗളുരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായിരുന്നു. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഫ്രീലാൻസായി ജോലി ചെയ്യുന്ന പെൺകുട്ടി സുഹൃത്തിനെ കാണാനായി പോയിവരുന്ന വഴിക്കാണ് പീഠനത്തിനിരയായത്. സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനായി പെൺകുട്ടി ബൈക്ക് ടാക്സി വിളിക്കുകയായിരുന്നു. ഈ ബൈക് ടാക്സി ഉടമയുടെ വീടിന്റെ തൊട്ടടുത്താണ് പെൺകുട്ടിയും താമസിച്ചിരുന്നത്. പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ ഡ്രൈവർ സുഹൃത്തുനെയും കൂട്ടി തിരികെ വരുകയും പീഡിപ്പിക്കുകയുമായിരുന്നു.
നവംബർ അവസാനവാരം തന്നെ ബീഹാറിലെ കൈമൂർ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ ഒരു കൂട്ടം ആൺകുട്ടികൾ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ക്രൂരകൃത്യം കണ്ട് സ്ഥലത്തെത്തിയ സ്‌കൂൾ ഹെഡ്മാസ്റ്റർ പെണ്രകുട്ടിയെ ക്ഷിക്കുന്നതിനു പകരം ബലാത്സംഗം ചെയ്തത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.
പെൺകുട്ടി ശൌചാലയത്തിൽ പോകാൻ ഇറങ്ങിയ സമയത്താണ് സംഭവം നടന്നതെന്നും ആൺകുട്ടികളിൽ ഒരാൾ അവളെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർ കാവൽ നിൽക്കുകയും ചെയ്തുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. നാല് ആൺകുട്ടികൾ പെൺകുട്ടിയെ ബലമായി കൊണ്ടുപോകുന്നത് സ്കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാർ ഭാസ്‌കർ കണ്ടിരുന്നു. ഇവരെ പിന്തുടർന്നാണ് ഇയാൾ സംഭവ സ്ഥലത്ത് എത്തിയത്. ഇയാളെ കണ്ടപ്പോൾ ആൺകുട്ടികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാർ തന്നെ രക്ഷിക്കുമെന്നാണ് കരുതിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. എന്നാൽ അയാൾ ആൺകുട്ടികളുടെ ആക്രമണത്തിൽ അവശയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും രക്തം വാർന്ന നിലയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പൊലീസിൻറെ പ്രഥമിക അന്വേഷണം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam