മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

Published : Mar 11, 2023, 02:30 AM ISTUpdated : Mar 11, 2023, 02:31 AM IST
മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

Synopsis

പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി  ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. 

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി  പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി  ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. 

2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. ഐ.പി സി 366 -പ്രകാരം രണ്ട് വർഷം കഠിന തടവും 10000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വർഷം കഠിന തടവും 30000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും, ഐ.പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും, പോക്‌സോ വകുപ്പനുസരിച്ച്  ഏഴ് വർഷം കഠിന തടവും 30000 രൂപ  പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും ഉസ്മാൻ ശരീഫ് അനുഭവിക്കണം. 

ഇൻസ്പെക്ടർ മധു  ആണ്  കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ  സപ്ന പി. പരമേശ്വരത് ഹാജരായി, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗജത്ത്  പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കും.

ആലപ്പുഴയില്‍ പ്രായമാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് കിഴക്കേതയ്യിൽ തെക്കേ വെളിവീട്ടിൽ പുഷ്ക്കരനെ (60) ആണ്  അർത്തുങ്കൽ പൊലീസ് പിടികൂടിയത്. പ്രായമാകാത്ത ആൺകുട്ടിയെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.

പുഷ്കരന്‍ കുട്ടിയെ പലസ്ഥലങ്ങളിൽ വിളിച്ച് വരുത്തിയും മൊബൈൽ ഫോണിലൂടെ നിരന്തരം  പിൻതുടർന്നുമാണ് ലൈംഗീക അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ  രക്ഷിതാക്കൾ പോലീസിന് രഹസ്യവിവരം നൽകുകയായിരുന്നു.

ആണ്‍കുട്ടിയെ പീഡിപ്പിച്ച 60 കാരൻ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും