കുട്ടിയെ പലസ്ഥലങ്ങളിൽ വിളിച്ച് വരുത്തിയും മൊബൈൽ ഫോണിലൂടെ നിരന്തരം  പിൻതുടർന്നുമാണ് ലൈംഗീക അതിക്രമം നടത്തിയത്

ചേർത്തല: ആലപ്പുഴയില്‍ പ്രായമാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് കിഴക്കേതയ്യിൽ തെക്കേ വെളിവീട്ടിൽ പുഷ്ക്കരനെ (60) ആണ് അർത്തുങ്കൽ പൊലീസ് പിടികൂടിയത്. പ്രായമാകാത്ത ആൺകുട്ടിയെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.

പുഷ്കരന്‍ കുട്ടിയെ പലസ്ഥലങ്ങളിൽ വിളിച്ച് വരുത്തിയും മൊബൈൽ ഫോണിലൂടെ നിരന്തരം പിൻതുടർന്നുമാണ് ലൈംഗീക അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കൾ പോലീസിന് രഹസ്യവിവരം നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. തന്നെ പ്രതി പീഡിപ്പിച്ച വിവരം കുട്ടിയും പൊലീസിനോട് മൊഴി നല്‍‌കി. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതിനിടെ തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍,ം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂരിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ്
പോക്സോ കേസിൽ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്.

53 വർഷം കഠിന തടവിന് പുറമേ 60000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് പലതവണ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. സ്കൂളിലെ അധ്യാപകരോട് കുട്ടി സംഭവം തുറന്നു പറഞ്ഞതോതെയാണ് അധ്യാപകനെതിരെ കേസെടുക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Read More :  'എന്‍റെ മരണത്തിന് കമ്പനി ഉത്തരവാദിയില്ല'; കൈയ്യില്‍ പേനകൊണ്ട് എഴുത്ത്, ടെക്കിയുടെ മരണം ആത്മഹത്യ?