ബാലൻ കെ നായർ റോഡിലെ നഗ്നതാ പ്രദര്‍ശനം, 55 കാരനെ കയ്യോടെ പിടികൂടി പൊലീസ്

Published : Jul 18, 2025, 03:25 PM IST
sharafudheen

Synopsis

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ദീന്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു

കോഴിക്കോട്: സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ദീന്‍(55) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് ബാലന്‍ കെ നായര്‍ റോഡിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനായെത്തിയ യുവതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ദീന്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. നടക്കാവ് പൊലീസ് എസ്‌ഐ ലീല വേലായുധന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതിന് മുന്‍പും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി കണ്ടെത്തി.

ലേഡീസ് ഹോസ്റ്റിലിലും മറ്റും അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേശ്വരന്‍, സിപിഒ ധനീഷ്, നസീഹുദ്ദീന്‍, ജിഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷറഫുദ്ദീനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്