പശ്ചിമബംഗാളിൽ ബലാത്സം​ഗ കേസിലെ പ്രതി കൊല്ലപ്പെട്ടു, ഏറ്റുമുട്ടലിനിടെ വെടിവെച്ചെന്ന് പൊലീസ്, തെളിവെടുപ്പിനിടെ സംഭവം

Published : Oct 27, 2026, 10:58 PM IST
accused death

Synopsis

കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിനിയായ 17 കാരിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലിൽ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടത്തുകയായിരുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ ബലാംത്സംഗ കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്സിലെ പ്രതി പ്രഹ്ളാദ് ദാസാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലർച്ചെ തെളിവെടുപ്പിനിടെയായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിനിയായ 17 കാരിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലിൽ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയുടെ ബന്ധുകൂടിയായ പ്രഹ്ളാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു.

തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രതി സബ് ഇൻസ്പെക്ടറുടെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പോലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. രക്ഷപെടാനായി തൊട്ടടുത്ത കുളത്തിലേക്ക് ചാടിയ പ്രതിക്ക് നേരെ പൊലീസും വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെപ്പിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേൽക്കുകയും പോലീസിന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. മുൻപ് ജൂലൈ മാസത്തിൽ ബാരുഇപൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്സിലെ പ്രതിയും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 62 പേർ
മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ