
കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജയുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. ബോര്‍ഡിന്‍റെ കീഴിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടിനായി വ്യാജവെബ് സൈറ്റ് നിര്‍മ്മിച്ചാണ് തട്ടിപ്പ്. മലബാര്‍ ദേവസ്വത്തിന്‍റെ പേരിലും സമാന തട്ടിപ്പ് നടന്നിരുന്നു.
സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് തുടരുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്ക് പുറമെ കൊച്ചിന്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളുടെ പേരിലും ഓണ്‍ലൈനായി വഴിപാട് തട്ടിപ്പ് നടക്കുന്നു.
ഇ- പൂജ എന്ന വെബ് സൈറ്റിലൂടെ തന്നെയാണ് തട്ടിപ്പ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 406 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്‍പത് പ്രമുഖ ക്ഷേത്രങ്ങളിലേക്ക് വഴിപാടും പൂജയും നടത്താമെന്ന് അറിയിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ്.
കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര,തൃപ്രയാര്‍,വടക്കുന്നാഥന്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ പേരില്‍ വഴിപാടും പൂജയും കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഭക്തരെ കബളിപ്പിച്ചതായാണ് പ്രാഥമിക വിവരം. ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലേക്കുള്ള വഴിപാടിനും പൂജക്കുമായി ഓണ്‍ലൈനില്‍ പണം സ്വകരിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam