
ദില്ലി: 350 രൂപയ്ക്കായി 18 വയസ്സുകാരനെ കുത്തിക്കൊന്ന് 16കാരന്‍. ശേഷം മൃതദേഹത്തിനരികെ നൃത്തം ചെയ്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ദില്ലിയിലാണ് അതിക്രൂരമായ സംഭവം നടന്നത്.
ചൊവ്വാഴ്‌ച രാത്രി വടക്കുകിഴക്കന്‍ ദില്ലിയിലെ ജന്ത മസ്ദൂർ കോളനിയിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ മുന്‍പരിചയമില്ല. കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷമാണ്, പ്രായപൂര്‍ത്തിയാകാത്ത പ്രതി 18കാരനെ കത്തി കൊണ്ട് പലതവണ കുത്തിയത്. അറുപതോളം തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ട് 350 രൂപയാണ് പ്രതിക്ക് കിട്ടിയത്.
കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ പല തവണ 18കാരന്‍റെ കഴുത്തില്‍ അക്രമി കുത്തി. മൃതദേഹം കാല്‍ കൊണ്ട് ചവിട്ടിത്തെറിപ്പിക്കാനും ശ്രമിച്ചു. ശേഷം പ്രതി മൃതദേഹത്തിനു മുകളില്‍ കയറിനിന്നു. മൃതദേഹത്തിനരികെ നൃത്തം ചെയ്യുന്നതും സിസിടിവിയില്‍ പതിഞ്ഞു. പിന്നാലെ പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് 18കാരനെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുത്തിക്കൊന്നു എന്ന ഫോണ്‍ കോള്‍ ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞത്. കവര്‍ച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കുത്തേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam