
ചെന്നൈ: തമിഴ്നാട് (Tamil Nadu) കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപനങ്ങളി കയറി നഗ്നനായി (Naked) മോഷണം (Theft) നടത്തുന്ന ആളെ തിരഞ്ഞ് പൊലീസ് (Police). സിസിടിവി ക്യാമറ (CCTV Camera) യിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതി മോഷണം നടത്തുന്നത് നഗ്നാനായാണെന്ന് വ്യക്തമായത്. ശിവഗംഗാ ഒക്കൂർ സ്വദേശി കൊച്ചാഡൈ പാണ്ഡ്യനെയാണ് പൊലീസ് തിരയുന്നത്.
കെട്ടിടത്തിന്റെ ചുമര് തുരന്നാണ് ഇയാൾ ഓരോ സ്ഥാപനത്തിനും അകത്തുകയറുന്നത്. സിനിമാ സ്റ്റൈലിലാണ് ഇയാൾ ഓരോ കവർച്ചയും നടത്തിയിരുന്നത്. ഒരാൾക്ക് മാത്രം കടക്കാവുന്ന തരത്തിലാണ് ഇയാൾ ചുമരുകളും ഗ്ലാസുകളും തുരക്കുക. ഇതിലൂടെ തന്നെ അകത്തുകടക്കുകയും പുറത്തിറങ്ങുകയും ചെയ്യും. ചിലയിടങ്ങളിൽ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ചുമരുകളും തുരക്കും.
അകത്തുകടക്കുന്നതും കവർച്ച നടത്തുന്നതുമെല്ലാം നഗ്നനായി തന്നെയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമാണ് മോഷണത്തിനായി എടുക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ, മോഷണ രീതി എന്നിവ സിസിടിവി ക്യാമറയിൽ വ്യക്തമാണ്. പാണ്ഡ്യനെതിരെ കോയമ്പത്തൂർ, രാമനാഥപുരം, പൊള്ളാച്ചി, ചെന്നൈ, ഈറോഡ്, മധുര എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു പാണ്ഡ്യൻ. കൊവിഡ് പ്രതിനസന്ധിയിൽ ഇയാളുടെ തൊഴിൽ നഷ്ടപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam