സംഭവത്തില്‍ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നൈ: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി (ragging). കൊല്ലം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

സംഭവത്തില്‍ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 23 ന് പിപിജി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലാണ് റാഗിങ്ങ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.

Also Read: പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍

Also Read: 'തർക്കം കണ്ട് അടുത്തേക്ക് ചെന്നു, നിതിനയെ അടിച്ചുവീഴ്ത്തി, കഴുത്തിൽ വെട്ടി'; സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി

Also Read: നിതിനയെ കൊന്നത് കഴുത്തറുത്ത്, ഉപയോഗിച്ചത് 'ഓഫീസ് കത്തി'; രക്തംവാർന്നു പോകുന്നത് നോക്കിനിന്ന് അക്രമി

YouTube video player