
കോട്ടയം: കോട്ടയത്ത് കൈക്കൂലി (Bribery) വാങ്ങിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസാണ് പിടിയിലായത്. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് (Arrest). ഇയാളിൽ നിന്ന് 25000 രൂപയും പിടിച്ചെടുത്തു
പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുമ്പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ ജോസ് മോൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം മാറി വന്ന ഹാരിസ് 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. 2016 മുതൽ ലൈസൻസിനായി ഓഫീസ് കയറിയിറങ്ങുകയാണെന്ന് പരാതിക്കാരൻ പറയുന്നു.
കൈക്കൂലി ചോദിച്ച മുൻ ഉദ്യോഗസ്ഥൻ ജോസ്മോൻ കേസിൽ രണ്ടാം പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും ലൈസൻസ് കൊടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
Also Read: ഉത്തരേന്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കൈക്കൂലി ആവശ്യപ്പെട്ട എ.എസ്.ഐക്കെതിരെ കോടതി