കണ്ണൂരിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ

Published : Apr 06, 2019, 02:25 AM IST
കണ്ണൂരിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ

Synopsis

അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കണ്ണൂര്‍: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂട്ടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ക‌‌ഞ്ചാവ് പിടിച്ചെടുത്തത്. ജില്ലയിലേക്ക് വൻതോതിൽ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.

കൂട്ടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ക‌‌ഞ്ചാവ് പിടിച്ചെടുത്തത്. ജില്ലയിലേക്ക് വൻതോതിൽ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. മാച്ചേരി സ്വദേശി രഞ്ജിത്ത്, കണ്ണോത്തുംചാൽ സ്വദേശി വിപിൻ, കൊറ്റാളി സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്. 

കണ്ണൂരിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് രഞ്ജിത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഞ്ജിത്തിനെതിരെ മറ്റ് ക്രിമിനൽ കേസുകളുമുണ്ട്. മൂന്നംഗസംഘം സഞ്ചരിച്ച മാരുതികാറും കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്