മീനങ്ങാടി സ്കൂളിലെ വിനോദ യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു. ഹൈദരാബാദിലെ ബാറിൽ ഇവർ മദ്യപിച്ചെന്നും എടിഎം വഴി പണം നൽകിയെന്നും യുഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ വയനാട് എസ്പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിസിപ്പലിനെ കുരിക്കിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റും ബാർ ആൻഡ് റെസ്റ്റോറന്റ്ലേക്ക് കയറിപ്പോകുന്നതും ഇറങ്ങി വരുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ഇതെന്ന് യുഡിഎഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാറിൽ മദ്യത്തിന്റെ ബില്ല് തുകയായി 1100 രൂപ നൽകിയെന്നും തുക നൽകിയത് പിടിഎ പ്രസിഡൻ്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച് ആണെന്നും യുഡിഎഫ് ആരോപിച്ചു.

യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് എസ്പിക്ക് പരാതി നൽകി. കുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് ബാലാവകാശ കമ്മീഷനും പരാതി നൽകും. മദ്യപാന ആരോപണം ഉയർന്നപ്പോൾ തനിക്കെതിരായ രാഷ്ട്രീയ നീക്കം എന്നായിരുന്നു ഇടതുപക്ഷ അധ്യാപകസംഘടന നേതാവായ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചത്. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്ത് എത്തിയത്. അധ്യാപകൻ്റെ മറുപടി പോത്സാഹിപ്പിക്കാനാകില്ലെന്ന് പ്രിൻസിപ്പൽ ഓൺലൈൻ മാധ്യമങ്ങളെയും വ്ലോഗർ മാരെയും സ്വാധീനിച്ചുവെന്നും കുട്ടികൾ വിധേയമായത് അതിക്രൂര വിചാരണയ്ക്ക് ഇരയായെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.