
ബെംഗളൂരു: സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ 13 വയസുകാരന് ഗുരുതര പരിക്ക്. കർണാടകയിലെ മൈസൂരിലാണ് സംഭവം. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്കൂൾ പരിസരത്ത് വെച്ചാണ് 8-ാം ക്ലാസുകാരന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. 3 കുട്ടികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മർദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു പോകാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരനമർദനമെന്നും കുടുംബം പരാതിയിൽ പറഞ്ഞു. കുട്ടിയെ ഇവർ ശുചിമുറിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
അതേ സമയം, എഫ് ഐ ആർ ഫയൽ ചെയ്യാൻ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മർദ്ദത്തെത്തുടർന്ന് പിന്നീട് കേസ് ഫയൽ ചെയ്തതാണെന്നും കുടുംബം ആരോപിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് കുട്ടികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം, 4 വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ടെന്ന് ആൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താൻ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. എന്റെ അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഈ സംഭവം നടക്കുന്ന സമയത്ത് കൈ പിടിച്ച് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതായും കുട്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam