വിദേശത്തേക്ക് പോകാനായി വ്യാജ സര്‍ട്ടിഫിക്കറ്റുമായി കൺസൾട്ടൻസി നടത്തിപ്പ്, 2 പേര്‍ പിടിയില്‍

Published : Feb 12, 2023, 07:55 AM ISTUpdated : Feb 12, 2023, 07:56 AM IST
വിദേശത്തേക്ക് പോകാനായി വ്യാജ സര്‍ട്ടിഫിക്കറ്റുമായി കൺസൾട്ടൻസി നടത്തിപ്പ്, 2 പേര്‍ പിടിയില്‍

Synopsis

സിൽവർ സ്വാൻ എച്ച്. ആർ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത് (38 ) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാർ പിടിയിൽ. കരിയിലകുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്. ആർ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത് (38 ) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 160 ഓളം വ്യാജ സീലുകളും, ആറ് കമ്പ്യൂട്ടറുകളും, മൂന്ന് ലാപ്ടോപ്പുകളും, 10 മൊബൈൽ ഫോണുകളും  പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഡോക്ടർമാർ, ആശുപത്രികൾ, കോടതികൾ, ബാങ്കുകൾ ചാർട്ടേഡ് അക്കൗണ്ട് നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. വിദേശത്തേക്ക് പോകുന്നതിനു എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനു ആവശ്യമായ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും വിവിധ സ്ഥാപനങ്ങളുടെ കൃത്രിമമായി തയ്യാറാക്കിയ ലെറ്റർ ഹെഡ്, നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്കൾ, വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര സബ് ഇൻസ്പെക്ടർ സുനുമോൻ, എസ് ഐ രാജീവ്, എ എസ് ഐ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അനി, അനിൽ, പ്രസാദ്, വിനീഷ്, അരുൺ, അനീസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് പാടില്ല; നടപടിക്രമങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍

കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.

ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്! മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ