31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

Published : Mar 26, 2022, 08:30 AM IST
31 തവണകളായി മുക്കുപണ്ടം പണയം വച്ച്  50 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

Synopsis

തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന്  പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. 

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് , കടലുണ്ടി നഗരം കിഴക്കന്റപുരക്കൽ  അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് (45) , നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്‌ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. 

ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന്  പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും  ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 7 വർഷം വരെ തടവ് ലഭിക്കുന്നതാണ്. പ്രതികൾ പണയം വച്ച വ്യാജ സ്വർണ്ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

നിലവിൽ ഈ  ഉരുപ്പടികൾ പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരപ്പനങ്ങാടി എസ് ഐ  പ്രദീപ് കുമാർ, എം വി സുരേഷ് കുമാർ , പോലീസുകാരായ ആൽബിൻ , അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ ,  സമ്മാസ് , പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.

കണ്ണൂരിലെ ഓട്ടുരുളികള്‍ സേഫാക്കി പൊലീസ്, ഉരുളിക്കള്ളന്‍ ഒടുവില്‍ പിടിയില്‍

ഒടുവില്‍ കണ്ണൂരിലെ ഉരുളിക്കള്ളന്‍ പൊലീസ് പിടിയില്‍. തികച്ചും മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവ് ഒടുവില്‍ പൊലീസ് പിടിയിലായി. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്