'കണ്ണു ചൂഴ്ന്നെടുത്തു, തല അടിച്ച് തകർത്തു', 12വയസുകാരനെ ക്രൂരമായി ആക്രമിച്ച് കൊന്ന് രണ്ടാനച്ഛൻ, ചിത്രങ്ങൾ കണ്ട് തളർന്ന് വീണ് യുവതി

Published : Jan 31, 2026, 10:51 AM IST
delhi horror attack

Synopsis

12കാരനെ സ്കൂളിൽ നിന്ന് വന്ന ശേഷം കളിക്കാൻ പോയപ്പോഴാണ് രണ്ടാനച്ഛൻ കൂട്ടിക്കൊണ്ട് പോയി കൊടുംക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയത്.

ദില്ലി: സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തു, പിന്നാലെ തല തല്ലിത്തകർത്ത് 12വയസുകാരനെ കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛൻ. ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റിയ രണ്ടാനച്ഛന്റെ ക്രൂരത ഇതുകൊണ്ടും അവസാനിച്ചില്ല. 12കാരനെ ആക്രമിച്ച ശേഷമുള്ള ചിത്രങ്ങൾ കുട്ടിയുടെ അമ്മയ്ക്കും അയച്ച് നൽകാനും രണ്ടാം ഭർത്താവ് മടിച്ചില്ല. വടക്ക് കിഴക്കൻ ദില്ലിയിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പൊലീസ് പാർക്ക് പൊലീസിന് പാർക്കിന് സമീപത്തായി ആൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് ശാസ്ത്രി പാർക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആത്മാംശ് ആണെന്ന് തിരിച്ചറിയുന്നത്. ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായാണ് 12കാരൻ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ് ഖാനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 12കാരനെ സ്കൂളിൽ നിന്ന് വന്ന ശേഷം കളിക്കാൻ പോയപ്പോഴാണ് വാജിദ് ഖാൻ കൂട്ടിക്കൊണ്ട് പോയി കൊടുംക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയത്. വാട്ട്സാപ്പിൽ വാജിദ്ഖാൻ അയച്ച് നൽകിയ മകന്റെ ചിത്രങ്ങൾ കണ്ട് കുട്ടിയുടെ അമ്മ ബോധംകെട്ടുവീണുവെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. 

വ്യാഴാഴ്ച വൈകിട്ട് കളിക്കാന്‍ പോയ ശേഷം തിരിച്ചുവന്നില്ല. കുടുംബം പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പിറ്റേദിവസം രാവിലെ അമ്മയ്ക്ക് മകനെ ക്രൂര മർദ്ദനത്തിനിരയാക്കിയ ചിത്രങ്ങൾ വാജിദ് ഖാൻ അയച്ച് നൽകിയത്. ദൃശ്യങ്ങള്‍ അയച്ച നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നും പ്രതി വാജിദ് ഖാന്‍ ഒളിവില്‍പ്പോയെന്നും പൊലീസ് വിശദമാക്കുന്നത്. ആദ്യ ഭർത്താവിന്റെ മരണശേഷം 2020ലാണ് 1കാരന്റെ അമ്മ വാജിദ് ഖാനെ വിവാഹം ചെയ്തത്. വാജിദ് ഖാൻ കുട്ടികളോട് മോശമായി പെരുമാറിയതിന് പിന്നാലെ കുട്ടികളെ അമ്മ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. സമീപകാലത്താണ് കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണം', ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവവുമായി റെന ഫാത്തിമ
വ്യാജപീഡന പരാതി, കോടതി വിട്ടയച്ചു, ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം