'റോഡ് അച്ഛന്റെ വക', നടുറോഡിൽ മദ്യപാനം, വിമാനത്തിൽ പുകവലി; യൂട്യൂബർക്കെതിരെ ലുക്കൌട്ട് നോട്ടീസ്

Published : Sep 04, 2022, 10:06 PM IST
'റോഡ് അച്ഛന്റെ വക', നടുറോഡിൽ മദ്യപാനം, വിമാനത്തിൽ പുകവലി; യൂട്യൂബർക്കെതിരെ ലുക്കൌട്ട് നോട്ടീസ്

Synopsis

വിമനത്തിനകത്ത് പുക വലിച്ചതിന് യൂട്യൂബർ ബോബി കട്ടാരിയക്കെതിരെ ദില്ലി പോലീസിന്‍റെ ലുക് ഔട്ട് സർക്കുലർ ഇറക്കി

ദില്ലി: വിമനത്തിനകത്ത് പുക വലിച്ചതിന് യൂട്യൂബർ ബോബി കട്ടാരിയക്കെതിരെ ദില്ലി പോലീസിന്‍റെ ലുക് ഔട്ട് സർക്കുലർ ഇറക്കി. സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റില്‍ കിടന്ന് പുക വലിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 

സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ കിടന്നുകൊണ്ട് പുകവലിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കതാരിയ വെട്ടിലായത്. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയര്‍ന്നത്. . സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാ​ഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെയാണ് മന്ത്രിയുടെ പ്രതികരണം. 

ഇതു മാത്രമല്ല, ഈ വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള ന​ഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതാണ് വീഡിയോകളിലൊന്ന്.  മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. 

എന്നാൽ വീഡിയോയെ ഏറ്റെടുക്കുകയായിരുന്നില്ല. പകരം ഇൻസ്റ്റ​ഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോ​ഗ്രഫിക്കെതിരെ ആളുകൾ രം​ഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. 'റോഡുകൾ ആസ്വദിക്കാനുള്ള സമയം' എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.

Read more: ടാറ്റാ കുടുംബത്തിന് പുറത്തുള്ള ഏക ചെയർമാൻ, നാല് വർഷത്തിന് ശേഷം പുറത്താക്കൽ, മരണം വരെ തുടർന്ന നിയമപോരാട്ടം

6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. കതാരിയയുടെ സുഹൃത്താണ് റോഡിൽ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡ‍ിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്​ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ