8 വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

Published : Feb 21, 2022, 10:11 PM ISTUpdated : Feb 21, 2022, 10:12 PM IST
8 വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

Synopsis

ഇയാള്‍ പത്ത് വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും. 

എട്ടു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് (Pocso Case) തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി.  ഇയാള്‍ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും. 

പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൌൺസിലിംഗിലാണ് പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വർഷം ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആറര വർഷം ജയിലിൽ കിടന്നാൽ മതി. ജില്ലാ ലീഗല്‍ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

മർദ്ദനമേറ്റ് തലയോട്ടി പൊട്ടിയ രണ്ട് വയസുകാരി കോലഞ്ചേരി ആശുപത്രിയിലെ വെൻ്റിലേറ്ററിൽ

എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. കുട്ടിക്കൊപ്പമുള്ള അമ്മയും അമ്മൂമ്മയും മർദ്ദനത്തെക്കുറിച്ച് വ്യത്യസ്ത മൊഴിയാണ് നൽകുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയിപ്പോൾ വെൻ്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. 

കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ പ്രതി ബാംഗ്ലൂരിൽ പിടിയിൽ

കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതി ബാംഗ്ലൂരിൽ നിന്ന് പിടിയിൽ. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബർ 24 ന് ബിജീഷ് രക്ഷപ്പെട്ടത്.മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു രക്ഷപ്പെടൽ.

14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍
പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. 

ദളിത് പെണ്‍കുട്ടിയെ കഞ്ചാവും മയക്കുമരുന്നും നല്‍കി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം  ചെയ്ത സംഭവത്തിൽ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേർമലയിൽ വരുൺരാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 14 ന് വാലന്‍റൈൻ ദിനത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ