Man missing : തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം

By Web TeamFirst Published Nov 25, 2021, 7:08 PM IST
Highlights

തമിഴ്നാട് സ്വദേശിയായ യുവാവിനെ  കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിനെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് ഒന്നരമാസം മുൻപാണ് കാണാതായത്

ആലപ്പുഴ: തമിഴ്നാട് സ്വദേശിയായ യുവാവിനെ  കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിനെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് ഒന്നരമാസം മുൻപാണ് കാണാതായത്. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതാണ് സേവ്യർ. 

മറ്റ് ജോലിക്കാർക്ക് ഒപ്പം  ഇവിടെ താമസിച്ചുവരികയായിരുന്നു. അതിനിടെ, ഒക്ടോബർ 14 ന് രാത്രി മുതൽ കാണാതായി.  കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ കുടുംബം നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഒന്നര മാസം കഴിഞ്ഞിട്ടും സേവ്യറിന്‍റെ തിരോധാനത്തിൽ ഒരു സൂചനയുമില്ലെന്നാണ് പൊലീസ് പറയുന്നത്. 

എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി കുടുംബത്തിനുണ്ട്. തട്ടിക്കൊണ്ടുപോയതിനോ കൊലപ്പെടുത്തിയതിനോ നിലവിൽ തെളിവുകളില്ല. നിർമാണ സൈറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവരികയാണെന്നും തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.

Read more: Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ

ഇടുക്കി പരുന്തുംപാറയിൽ എംഡിഎംഎ യുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി.  എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയിലായത്. 

കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത  ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാൻ പോയ . ഇവിടെ വച്ച്  സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

തുടര്‍ന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. 0.06 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.  0.05 ഗ്രാമിൽ കൂടുതൽ എംഡിഎംഎ കയ്യിൽ കരുതുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഇരുവരെയും കോടതിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

click me!