
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ ആശുപത്രി നടത്തുന്ന ഡോക്ടറെ ഒരു കൂട്ടം പാർട്ടി പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു. മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ പാർട്ടിയുമായി ബന്ധമുള്ള ഏതാനും ആളുകളാണ് മർദ്ദനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുണ്ടൂർ ജില്ലയിലെ പിഡുഗുരല്ലയിലെ എംഎൽഎ തങ്ങൾ ഭരണകക്ഷിയായ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടിയിൽ പെട്ടവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ ...
അക്രമത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിലൊരാൾ എംഎൽഎയുമായി നേരിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്. നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസുകൾ ഫയൽ ചെയ്തിട്ടുള്ളത്. ഡോക്ടറുടെ മുഖത്തും കാലുകളിലും മർദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ട്. കൂടാതെ കണ്ണുകൾ മർദ്ദനമേറ്റ് വീർത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. നീതിയും നിയമവും കയ്യിലെടുക്കാൻ ആരെയും അനുവദിക്കുകയില്ലെന്ന് ഗുരസാല എം എൽ എ കാസു മഹേഷ് റെഡ്ഡി വ്യക്തമാക്കി.
തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ പീഡനശ്രമം; കണ്ടക്ടർക്കെതിരെ യാത്രക്കാരിയുടെ പരാതി ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam