തിരുവനന്തപുരം: മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ആനാട് ചന്ദ്രമംഗലം ലക്ഷം വീട്ടില്‍ വിനീതിനെ(25) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രക്ഷിതാക്കള്‍ പുറത്ത് പോയ സമയത്ത് ഇത് മനസിലാക്കിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ ബഹളം വച്ചതോടെ പ്രതി വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഇയാള്‍ക്കെതിരെ അതിക്രമണം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.