
ദില്ലി: ദില്ലിയിൽ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം (Rape) നടത്തിയ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളെ ദില്ലി പൊലീസ് (Delhi Police) കസ്റ്റഡിയിൽ എടുത്തു. കേസിലെ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിന് ദില്ലി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. അതേസമയം ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലാണ് പെൺകുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അവൾ സുഹൃത്തുക്കളോടൊപ്പം കളിക്കാൻപോയിരുന്നു. ഈ പ്രദേശത്തെ 12 വയസ്സുള്ള ആൺകുട്ടി കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് 12 വയസ്സുകാരനും 10 വയസ്സുകാരനും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്യുകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം, കഠിനമായ വയറുവേദനയുണ്ടെന്ന് വീട്ടുകാരോട് പരാതിപ്പെട്ടു. കുട്ടിക്ക് പരിക്കേറ്റതായും രക്തസ്രാവമുള്ളതായും മാതാപിതാക്കൾ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായും വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam