
പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് പെരുമാറിയതെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു വയസ്സുകാരന്രെ കൊലപാതകത്തിൽ അമ്മ
ആസിയയുടെ അറസ്റ്റിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ആസിയ. മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.
പ്രൈവറ്റായി പ്ലസ് ടു പഠിക്കുകയാണ് ആസിയ. അതിനിടയിലാണ് ഇരുപത് കാരനുമായി പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. കുട്ടിയെ ഒഴിവാക്കാനാണ് കൊന്നുകളഞ്ഞത്. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.
കാട്ടിലെ സിസിടിവിയിൽ യുവാക്കൾ, മൊബൈൽ പരിശോധിച്ച് വനംവകുപ്പ്; ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ, അറസ്റ്റ്
മുംബൈ: മഹാരാഷ്ട്രയിലെ ഗോഥാനെ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇവിടുത്തെ സഹ്ദാരി കടുവാ സങ്കേതത്തിൽ നാലുപേർ ചേർന്ന് ഉടുമ്പിനെ (Bengal monitor lizard) ബലാത്സംഗം ചെയ്യ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ചാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.
സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് സംഭവത്തിലെ കുറ്റവാളികൾ. മഹാരാഷ്ട്ര വനം വകുപ്പ് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രതികൾ മോണിറ്റർ പല്ലിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ വനത്തിനുള്ളിൽ അലഞ്ഞുതിരിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് വനം വകുപ്പ് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചത്. അപ്പോഴാണ് ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. സംഭവത്തിൽ ആശയക്കുഴപ്പത്തിലായ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനായി കോടതിയെ സമീപിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കി ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ബംഗാൾ മോണിറ്റർ ലിസാർഡ് സംരക്ഷിത വർഗത്തിൽ പെട്ടതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam