
കോട്ടയം: ഈരാറ്റുപേട്ടയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് കടകളിൽ നിന്നായി ഒന്നേകാൽ ലക്ഷം രൂപയും 75000 രൂപയിലേറെ വില വരുന്ന മൊബൈൽ ഫോണുകളുമാണ് കവർന്നത്.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തുഷാർ മൊബൈൽസിൽ ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്. ഷട്ടർ പകുതി താഴ്ത്തിയിട്ട് കടയുടമ പള്ളിയിൽ പോയപ്പോഴായിരുന്നു മോഷണം. മേശയിൽ നിന്നും പണവും 7 മൊബൈൽ ഫോണുകളും കവർന്നു.
മഴക്കോട്ടും തലയിൽ മൂടിയും മാസ്കും ധരിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷേ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പുത്തൻപള്ളിക്ക് സമീപത്തെ വ്യാപാരിയുടെ കടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം. ഉച്ച സമയത്ത് കട ഉടമ പള്ളിയിൽ പോയ സമയത്ത് കടയിൽ കയറിയ മോഷ്ടാവ് 67,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.
ടൗണിൽ തന്നെയുളള ബുക്ക് സ്റ്റാളിൽ നിന്നും കഴിഞ്ഞ ദിവസം 20000 രൂപയോളം മോഷണം പോയിരുന്നു. പ്രതിയെ കുറിച്ച് ചില സൂചനകൾ കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലത്ത് അക്രമിസംഘങ്ങൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റയാൾ മരിച്ചു
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി, യുവതിയെ ബാംഗ്ലൂരുവിൽ ചെന്ന് പൊക്കി കേരളാ പൊലീസ്