കളവിന് കയറാനിരുന്ന വീട്ടില്‍ സിസിടിവിയും , ആകത്ത് ആളുണ്ടെന്നും മനസിലാക്കി; പാലക്കാട് കള്ളന്മാര്‍ ചെയ്തത്.!

Published : Sep 07, 2022, 11:05 PM IST
കളവിന് കയറാനിരുന്ന വീട്ടില്‍ സിസിടിവിയും , ആകത്ത് ആളുണ്ടെന്നും മനസിലാക്കി; പാലക്കാട് കള്ളന്മാര്‍ ചെയ്തത്.!

Synopsis

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട് മുഴുവൻ വലിച്ചു വാരിയിട്ടു. സ്വർണമോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഇല്ലാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

പാലക്കാട്:  കൂറ്റനാട് ഇന്നലെ രാത്രി 2 വീടുകളിൽ കള്ളൻ കയറി. ആദ്യം കയറിയ വീട്ടിൽ സിസിടിവി ഉണ്ടെന്ന് കണ്ടതോടെ, തൊട്ടടുത്ത വീട്ടിലേക്ക് കള്ളന്മാർ മോഷശ്രമം മാറ്റി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു.

കൂറ്റനാട് ഉല്ലാസ് നഗറിലെ റസാഖിന്റെ വീട്ടിലാണ് ഇന്നലെ രാത്രി 2 കള്ളന്മാർ എത്തിയത്. വീട്ടിൽ സിസിടിവി ഉണ്ടെന്നും, അകത്ത് ആളുണ്ടെന്നും മനസ്സിലായതോടെ, പദ്ധതി മാറ്റി. മോഷണം അടുത്ത വീടിനെ ലക്ഷ്യമാക്കി പ്ലാൻ ചെയ്തു. തൊട്ടപ്പുറത്തുള്ള ശരീഫിൻ്റെ വീടിൻ്റെ മുൻവാതിൽ തകർത്താണ് കള്ളന്മാർ അകത്ത് കയറിയത്.

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട് മുഴുവൻ വലിച്ചു വാരിയിട്ടു. സ്വർണമോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഇല്ലാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൃത്താല പൊലീസ് എത്തി അന്വേഷണം തുടങ്ങി. വീടിൻ്റെ മുൻവാതിൽ തന്നെ തകർത്ത് കള്ളന്മാർ അകത്ത് കയറിയതിനാൽ, സമാന രീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ചാണ് പൊലീസ് അന്വേഷണം. 

കൊല്ലത്ത് അക്രമിസംഘങ്ങൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഓണത്തിരക്കിനിടെ താമരശ്ശേരി ചുരത്തിൽ കൂറ്റൻ മരം വീണു, വൻ ഗതാഗത കുരുക്ക്, യാത്ര പൂർണ്ണമായി സ്തംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്