
കണ്ണൂര്‍: കണ്ണൂരിൽ പൊലീസിന് നേരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ആക്രമണം.കണ്ണൂര്‍ ടൌണ്‍ എസ്ഐയ്ക്കും എഎസ്ഐയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂർ സ്വദേശി ഷംസാദാണ് താക്കോൽ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്ക്ക് കുത്തി പരിക്കേൽപ്പിച്ചത്.
ഒരു മാസം മുൻപാണ് കണ്ണൂർ സ്വദേശി ഷംസാദിനെതിരെ, കഞ്ചാവും എംഡിഎംഎ യും കൈവശം വച്ചതിന് പൊലീസ് കേസെടുത്തത്. അന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഷംസാദ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ കണ്ണൂർ സിറ്റി പരിസരത്ത് ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ട ഷംസാദ് കുതറിയോടാൻ ശ്രമിച്ചു. ഇതിനിടെയാണ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചത്. സി ഐ ക്ക് വിരലിനും എ എസ് ഐക്ക് കൈത്തണ്ടക്കും പരിക്കേറ്റു, ഷംസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തു.
തൃശ്ശൂരിൽ സ്ത്രീകൾക്ക് നേരെ അശ്ലീലം പറഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ
പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.
സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam