
കൊച്ചി: ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജിൽ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയിൽ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാൻ കരുതിയതാണെന്നാണ് ഇയാൾ പറയുന്നത്.
More Related News
Read more at: അവരവരുടെ ആവശ്യത്തിനുള്ള കഞ്ചാവ് നട്ടുവളര്‍ത്താമെന്നും അത് കുറ്റമല്ലെന്നും ഇറ്റലിയിലെ കോടതി ...
Read more at: കഞ്ചാവ് വാങ്ങാന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; യുവാക്കളുടെ സംഘത്തെ പൊലീസ് പിടിച്ചത് 24 മണിക്കൂറിനുള്ളില്‍ ...
Read more at: വീട്ടില്‍ കഞ്ചാവ് വളര്‍ത്തി; മുംബൈയില്‍ രണ്ടുപേരെ പൊലീസ് പിടികൂടി ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam