
പട്ന: കംപാർട്ട്മെന്റിനുള്ളിലേക്ക് കയറ്റാനായില്ല, കൂറ്റൻ ഇരുമ്പ് പെട്ടി ട്രെയിനിന്റെ ജനലിൽ കെട്ടിയിട്ട് അപകട യാത്രയുമായി യാത്രക്കാർ. ബീഹാറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഞെട്ടിക്കുന്ന കാഴ്ചയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി. ഓടുന്ന ട്രെയിൻ കോച്ചിന്റെ ജനലിലൂടെ വളരെ വലിപ്പമേറിയ ഒരു ഇരുമ്പ് പെട്ടി പകുതിയോളം പുറത്തേക്ക് തള്ളിനിൽക്കുന്നതായി കാണാം. കമ്പാർട്ടുമെന്റിനുള്ളിൽ ഇരിക്കുന്ന രണ്ട് യാത്രക്കാർ ഈ പെട്ടി ഉള്ളിൽ നിന്നും പിടിച്ചു നിർത്തിയിരിക്കുകയാണെങ്കിലും, അതിന്റെ ഭൂരിഭാഗം ഭാഗവും ട്രെയിനിന് പുറത്തേക്കാണ് തൂങ്ങിക്കിടക്കുന്നത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് ആരോ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി ഇതാണ് ബീഹാർ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.
റെയിൽവേ പോസ്റ്റുകളിലോ മറ്റോ ഈ പെട്ടി ഇടിച്ച് വലിയൊരു ട്രെയിൻ അപകടത്തിന് തന്നെ ഇത് കാരണമായേക്കാമെന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. വലിയ പെട്ടികളോ ബൈക്കുകളോ ഒക്കെ കൊണ്ടുപോകാനായി ഇന്ത്യൻ റെയിൽവേയിൽ പാർസൽ ബുക്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കെ, ആളുകൾ എന്തിനാണ് അറിഞ്ഞുകൊണ്ട് ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചിലർ ചോദിക്കുന്നത്. കൃത്യവിലോപം കാണിച്ച സ്റ്റേഷൻ മാസ്റ്റർ, ടിടിഇ , ആർ.പി.എഫ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കടുത്ത നടപടി വേണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്.
इस तरह के बक्से स्टेशन पर यह महिला लेकर चली कैसे गई? आगे जाकर यह किसी न किसी खंबे से टकरा जाएगा। pic.twitter.com/YmF35iZppm
— छपरा जिला 🇮🇳 (@ChapraZila) June 4, 2026
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സംഭവം നടന്ന സ്റ്റേഷന്റെ പേര്, ട്രെയിൻ നമ്പർ, പരാതിക്കാരന്റെ മൊബൈൽ നമ്പർ എന്നിവ പങ്കുവെക്കാൻ അവർ ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റെയിൽ മദദ് ആപ്പ് വഴിയോ 139 എന്ന നമ്പറിലോ വിളിച്ച് ഉടൻ തന്നെ പരാതി രജിസ്റ്റർ ചെയ്യാൻ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam