Latest Videos

വെള്ളം ചോദിച്ചെത്തി, വയോധികയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതിക്കായി തിരച്ചിൽ

By Web TeamFirst Published Nov 22, 2022, 8:06 PM IST
Highlights

മയൂരം വീട്ടിൽ 85 വയസുള്ള അരുന്ധതിയെയാണ് മർദ്ദിച്ച് അവശയാക്കി രണ്ട് പവന്‍റെ മാല കവര്‍ന്നത്. അരുന്ധതിക്ക് മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. 

തിരുവനന്തപുരം : മാറനല്ലൂര്‍ അരുമാളൂരിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വയോധികയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണമാല കവർന്നു. മയൂരം വീട്ടിൽ 85 വയസുള്ള അരുന്ധതിയെയാണ് മർദ്ദിച്ച് അവശയാക്കി രണ്ട് പവന്‍റെ മാല കവര്‍ന്നത്. അരുന്ധതിക്ക് മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. മകൾ സുജ ചെറുമകൻ മിഥുൻ എന്നിവരോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്. ഇരുവരും പുറത്തുപോയ സമയത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു മോഷണം. മാറനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. കണ്ടലയിലും വെള്ളൂർകോണത്തും സമാന രീതിയിൽ ആക്രമണം നടത്തി മാല കവർച്ച നടന്നിരുന്നു. 

ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് അഭിഭാഷകൻ

 

 


 
 

click me!