ഒരു ബുള്ളറ്റ് ഫാൻ കള്ളൻ! പരവൂരിൽ മോഷണ പരമ്പര; കവർന്നത് പണവും സ്വർണ്ണവും പിന്നെ ബുള്ളറ്റിന്റെ താക്കോലും

By Web TeamFirst Published Sep 9, 2022, 9:25 PM IST
Highlights

സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

കൊല്ലം : തിരുവോണ ദിനത്തിൽ കൊല്ലം പരവൂരിൽ രണ്ട് വീടുകളിൽ മോഷണം. പൂതക്കുളം സ്വദേശി അജീഷിന്റേയും കലയക്കോട് സ്വദേശി ജാനിന്റെയും വീടുകളിലാണ് കവര്‍ച്ച നടന്നത്. രണ്ടിടത്തും നിന്നായി പണവും സ്വർണ്ണവും പിന്നെ ബുള്ളറ്റ് ബൈക്കിന്റെ താക്കോലും മോഷ്ടിക്കപ്പെട്ടു. രണ്ടു വീടുകളിലും ആളുകളില്ലാത്ത സമയത്താണ് മോഷണം നടന്നത്.

ബന്ധുവിന്റെ മരണ വീട്ടിൽ പോയതായിരുന്നു അജീഷും കുടുംബവും. മുപ്പതിനായിരം രൂപയാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പെരുമ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു കലയ്ക്കോട് സ്വദേശിയായ ജാൻ. ഇരുപതിനായിരം രൂപയും രണ്ട് പവൻ സ്വര്‍ണ്ണവും ബുള്ളറ്റിന്റെ താക്കോലുമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട അയൽവാസികളാണ് ജാനിനെ വിവരം അറിയിച്ചത്.

രണ്ടു വീടുകളുടേയും മുൻവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടുകാരുടെ പരാതിയിൽ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്കൂൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന തെരുവുനായകൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

മൊബൈൽ തട്ടിപ്പറിച്ചോടാൻ ശ്രമം, അക്രമിയെ കോളറിൽ പിടിച്ച് നിർത്തി യുവതി, വീഡിയോ വൈറൽ

ദില്ലി : ദില്ലിയിലെ ബദർപൂരിൽ മൊബൈൽ ഫോൺ പിടിച്ചു പറിക്കാൻ ശ്രമിച്ചയാളെ തടയുന്ന യുവതിയുടെ വീഡിയോ വൈറൽ. ഫോൺ പിടിച്ചു പറിച്ച് ഓടാൻ ശ്രമിച്ചയാളെ ഷർട്ടിൽ പിടിച്ച് നിർത്തി ഫോൺ തിരിച്ചു വാങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. 

താജ്പൂർ പഹാരിയിൽ നിന്നും വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ വഴിയിൽ വെച്ചാണ് ഒരാൾ തടഞ്ഞു നിർത്തി കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത്. ഉടൻ ഇയാളെ ഷർട്ടിൽ പിടിച്ച് നിർത്തിയ യുവതി ഫോൺ തിരികെ വാങ്ങാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയും ഇയാളും തമ്മിൽ ഏറെ നേരം പിടിവലിയുണ്ടായി. ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചയാൾ കായികമായി ആക്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. അയാളുടെ കയ്യിൽ നിന്നും ഫോൺ തിരിച്ച് വാങ്ങിയ യുവതി ഉടനെ തിരിഞ്ഞോടുകയായിരുന്നു. 

പ്രദേശത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് രാത്രി തന്നെ ബദർപൂർ സ്റ്റേഷനിൽ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 379, 356, 511 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി ഇഷ പാണ്ഡെ അറിയിച്ചു. 

സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം : വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങൾ, മയക്കുമരുന്ന് നൽകുന്നത് വീഡിയോയിൽ 

click me!