ടെലിവിഷൻ സ്റ്റാന്‍റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

Published : May 18, 2019, 04:07 PM ISTUpdated : May 18, 2019, 04:09 PM IST
ടെലിവിഷൻ സ്റ്റാന്‍റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

Synopsis

മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയിൽ നിന്ന് സ്വർണം കടത്തിയത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ സ്വർണമാണ് പിടികൂടിയത്. ടെലിവിഷൻ സ്റ്റാന്‍റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 29 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയിൽ നിന്ന് സ്വർണം കടത്തിയത്. 

കഴിഞ്ഞ ദിവസം ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 828 ഗ്രാം സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു. സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റ‍ഡിയിലാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും