തൃശൂരില്‍ ദമ്പതികളെ മാരകായുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 'ഗുണ്ടാ റാണി' അറസ്റ്റില്‍

Published : Apr 17, 2020, 01:39 AM ISTUpdated : Apr 17, 2020, 08:32 AM IST
തൃശൂരില്‍ ദമ്പതികളെ മാരകായുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 'ഗുണ്ടാ റാണി' അറസ്റ്റില്‍

Synopsis

തടഞ്ഞുനിർത്തി ഹസീനയും അച്ഛൻ അബൂബക്കറും കാമുകനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു

തൃശൂര്‍: കുന്നംകുളത്തിന് സമീപം കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ഗുണ്ടാ റാണി എന്നറിയപ്പെടുന്ന ഹസീന അറസ്റ്റിൽ. ഹസീനക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത കാമുകൻ ഒളിവിലാണ്.

കഴിഞ്ഞ മാസം 21നാണ് കേസിനാസ്പദമായ സംഭവം. ഹസീനയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു കരിക്കാട് അരിക്കിലാത്ത് വീട്ടിൽ ഷക്കീറു ഭാര്യ നൗഷിജയും. ഇവരെ വഴിയിൽ തടഞ്ഞുനിർത്തി ഹസീനയും അച്ഛൻ അബൂബക്കറും കാമുകനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൈകാലുകൾക്കും വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും ഏറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലാണ്.

Read more: 1700 പേജ്, 140 സാക്ഷികള്‍; അധ്യാപികയുടെ കൊലപാതകത്തില്‍ സഹ അധ്യാപകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സംഭവത്തിനു ശേഷം മുങ്ങിയ പ്രതികള്‍ ആഴ്ചകള്‍ക്ക് ശേഷം കരികാടുള്ള വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ദമ്പതികളെ ആക്രമിക്കാൻ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

Read more: താനൂരില്‍ ലോക്ക് ഡൌണിലും മദ്യം സുലഭം; രഹസ്യ അറ കണ്ട് ഞെട്ടി പൊലീസ്; ഒരാള്‍ അറസ്റ്റില്‍

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്