ഭാര്യയുടെ വസ്ത്രത്തിൽ 'ഐ ലവ് യൂ'; 'ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു' എന്ന് കുറിപ്പ്; ​ഗുരു​ഗ്രാമിനെ നടുക്കി മലയാളി ടെക്കി ദമ്പതിമാരുടെ മരണം

Published : Oct 17, 2026, 04:30 PM IST
aslam farhana death gurugram

Synopsis

കഴിഞ്ഞദിവസമാണ് ദമ്പതിമാരെ ​ഗുരു​ഗ്രാം എം3എം മരീന റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. ഫർഹാനയുടെ ജന്മദിനത്തിലാണ് സംഭവം നടന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​ന്യൂഡൽഹി: ​ഗുരു​ഗ്രാമിലെ മലയാളി ദമ്പതിമാരുടെ മരണത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം(30) ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന(28) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൂടുതൽവിവരങ്ങൾ പുറത്തുവന്നത്. മരണത്തിന് മുൻപ് സുഹൈൽ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് അയച്ച ഇമെയിലിന്റെ വിശദാംശങ്ങളും പൊലീസിന്റെ മറ്റുകണ്ടെത്തലുകളുമാണ് ദേശീയമാധ്യമങ്ങളുടെ പുതിയ റിപ്പോർട്ടുകളിലുള്ളത്.

കഴിഞ്ഞദിവസമാണ് ദമ്പതിമാരെ ​ഗുരു​ഗ്രാം എം3എം മരീന റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. ഫർഹാനയുടെ ജന്മദിനത്തിലാണ് സംഭവം നടന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് അസ്ലമും ഫർഹാനയും ടെക്കികളാണ്. നേരത്തേ ബെം​ഗളൂരുവിൽ ജോലിചെയ്തിരുന്ന ഇരുവരും മൂന്നുമാസം മുൻപാണ് ​ഗുരു​ഗ്രാമിലേക്ക് വന്നത്. ദമ്പതികൾ തമ്മിൽ നല്ലബന്ധത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്ക് അറിയില്ല. അതേസമയം, അസ്ലം കഴിഞ്ഞ ഒന്നവരവർഷമായി വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ജോലി സംബന്ധമായ അമിതമായ സമ്മർദമാകാം ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ കരുതുന്നത്.

കഴിഞ്ഞദിവസമാണ് ദമ്പതിമാരെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹപ്രവർത്തകർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫ്ളാറ്റുടമയാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. കഴുത്തിൽ മുറിവേറ്റനിലയിൽ ഫ്ളാറ്റിലെ തറയിൽ കിടക്കുന്നനിലയിലായിരുന്നു ഫർഹാനയുടെ മൃതദേഹം. അസ്ലമിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.

സംഭവത്തിന് മുൻപ് അസ്ലം ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു എന്നായിരുന്നു ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്. സമാനമായ കുറിപ്പ് ഇവരുടെ ഫ്ളാറ്റിൽനിന്നും കണ്ടെടുത്തു. ഇതിനുപുറമേ ഫർഹാനയുടെ വസ്ത്രത്തിൽ ഐ ലവ് യൂ എന്ന് എഴുതിയതായും പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഫ്ളാറ്റിൽനിന്ന് മൂന്ന് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, കയർ, ഡയറി, രണ്ട് കത്രികകൾ, പെൻഡ്രൈവ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഐടി ജീവനക്കാരനായ അസ്ലം കോഴിക്കോട് എൻഐടി, ഇൻഡോർ ഐഐഎം എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫർഹാനയും ഒരു സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഏറെനാളായി യുവതി വർക്ക് ഫ്രം ഹോമിലായിരുന്നു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു
100 കിലോ കഞ്ചാവും ലക്ഷങ്ങളുടെ എംഡിഎംഎയും പിടികൂടിയ സംഭവം; വിദേശത്തേക്ക് കടന്ന ഷോൺ സുനിൽ ബെർട്ടിനെ ദുബായിൽനിന്ന് ഇന്ത്യയിലെത്തിക്കും