
ഇടുക്കി: വാഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേർ പിടിയിൽ. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ലഹരിപദാർത്ഥങ്ങളടക്കം കണ്ടെത്തിയത്.
കോഴിക്കോട് ആയംഞ്ചേരി സ്വദേശി മുഹ്സീനയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുണ്ടെന്നും, ഇവർ ആണ്‍ സുഹൃത്തിനൊപ്പം വാഗമണ്ണിലേക്ക് തിരിച്ചിട്ടുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനപരിശോധന നടത്തിയത്. യുവതിയും സുഹൃത്തുക്കളും വന്ന കാറുകൾ വാഗമണ്‍ പൊലീസ് കണ്ടെത്തുകയും തുടർന്നുള്ള പരിശോധനയിൽ ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.
പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി സ്വദേശി നവീൻ, എറണാകുളം സ്വദേശി ഷിയാദ്, തമിഴ്നാട് സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശി അഖിൽരാജ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. അജ്മൽ മയക്കുമരുന്ന് കേസിൽ മുമ്പും പ്രതിയായിട്ടുണ്ട്. ഇയാൾക്ക് വൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അജ്മൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവരിലേക്കുള്ള അന്വേഷണവും പൊലീസ് തുടങ്ങിക്കഴിഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ആംബുലൻസ് പീഡനം: പത്തംഗ അന്വേഷണസംഘം, ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും
പോപ്പുലർ ഫിനാൻസ്; കോന്നി മേഖലയിൽ മാത്രം നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam