
കാസർകോട്: പരപ്പയിൽ മൂന്ന് കടകളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മുഖം മറച്ചെത്തിയ ആൾ മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടങ്ങി. കാസർഗോഡ് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍പരിധിയിലെ സൂപ്പർ മാർക്കറ്റ്, ഹാർഡ് വെയർ ഷോപ്പ്, മലഞ്ചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ പുതപ്പ് ഉപയോഗിച്ച് മുഖം മറച്ചെത്തിയ ആളാണ് കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിലെ സി സി ടിവില്‍ പതിഞ്ഞിട്ടുണ്ട്. ഏറെ നേരം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷമാണ് ഇയാള്‍ കടകളിലെത്തി മോഷണം നടത്തിയതെന്ന്ന്ന് സി സി ടി വി ദൃശ്യങ്ങളിൽ കാണാം. സി സി ടി വി കാമറകള്‍ ശ്രദ്ധയിപ്പെട്ടപ്പോള്‍ വടി ഉപയോഗിച്ച് മറച്ചു. എന്നാല്‍ മറ്റ് സി സി ടി വി ക്യാമറകളില്‍ ഇയാളുടെ ദൃശങ്ങള്‍ പൂര്‍ണമായും പതിഞ്ഞിട്ടുണ്ട്. പുതപ്പ് ഉപയോഗിച്ച് മറച്ചതിനാല്‍മുഖം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
അതേസമയം കഴിഞ്ഞ ദിവസം മറ്റൊരിടത്തും കവർച്ച നടന്നരുന്നു. കാസർകോട് ബേക്കൽ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. മോഷ്ടാവ് കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. ഈ സംഭവത്തിലും ബേക്കൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
നേരത്തെ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും, ഇവിടെ ക്ഷേത്രത്തിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്. പതിനായിരം രൂപയിൽ അധികം നഷ്ടപ്പെട്ടതായണ് പ്രാഥമിക കണക്ക്. ക്ഷേത്ര അധികൃതരുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more: ഒന്നും രണ്ടുമല്ല, 1850 കിലോ മത്സ്യം, എല്ലാം നെടുമങ്ങാട് വിൽപ്പനയ്ക്കെത്തിച്ചത്, പരിശോധനയിൽ കുടുങ്ങി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam