കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ പിടികൂടി വിജിലന്‍സ്

By Web TeamFirst Published Nov 27, 2020, 12:02 AM IST
Highlights

ഫുഡ്‌ കഫെയുടെ പ്രവർത്തനത്തിന് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനു 8000 രൂപ ആവശ്യപ്പെടുകയും, കടയുടമ 5000രൂപ നൽകുകയും ചെയ്തു. തുടർന്നും 3000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് കടയുടമ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ വിവരമറിയിച്ചത്

തൃശൂര്‍: തൃശൂർ പൊയ്യ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൈക്കൂലി കേസില്‍ പിടിയില്‍. കൈക്കൂലി വാങ്ങുന്നതിനിടെ രതീഷ് കുമാറിനെ  വിജിലൻസ് പിടികൂടുകയായിരുന്നു. ഫുഡ് കഫെയ്ക്ക് സർട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് രതീഷ് കൈക്കൂലി വാങ്ങിയത്. ഫുഡ്‌ കഫെയുടെ പ്രവർത്തനത്തിന് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനു 8000 രൂപ ആവശ്യപ്പെടുകയും, കടയുടമ 5000രൂപ നൽകുകയും ചെയ്തു.

തുടർന്നും 3000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് കടയുടമ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ വിവരമറിയിച്ചത്. പിന്നീട് കൈക്കൂലി പണമായ 2000 രൂപ രതീഷ് താമസിക്കുന്ന സ്ഥലത്ത് വെച്ചു കൈമാറുമ്പോളാണ് വിജിലൻസ് പിടികൂടിയത്.

click me!