ഹണിമൂൺ കൊലപാതകം: മയക്കു മരുന്ന് നൽകി ബോധം കെടുത്തി യുപിയിലെത്തിച്ചെന്ന് സോനം, എല്ലാം അഭിനയമെന്ന് പൊലീസ്

Published : Jun 10, 2025, 09:07 AM ISTUpdated : Jun 10, 2025, 11:10 AM IST
Indore couple missing Meghalaya

Synopsis

ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്ത‍ർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു.

ദില്ലി: മേഘാലയയിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ വ്യവസായിയായ യുവാവ് രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ മേഘാലയ പൊലീസിന് കൈമാറി ഉത്ത‍‍ർപ്രദേശ് പൊലീസ്. ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്ത‍ർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു. എന്നാൽ ഈ സംഭവത്തിന്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്ത‍ർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അവതരിപ്പിക്കുന്നതെന്ന് യുപി പൊലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് പ്രതികരിച്ചു.

സംഭവത്തോട് പൊലീസിന്റെ പ്രതികരണമിങ്ങനെ.. പൊലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഗാസിപൂർ-വാരണാസി റോഡിലെ ഒരു ധാബയിലാണെന്ന് സോനം വീട്ടുകാരോട് പറഞ്ഞു. അവരുടെ കുടുംബം ഉടൻ തന്നെ മധ്യപ്രദേശ് പോലീസിനെ ബന്ധപ്പെടുകയും അവർ ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയ്തു. സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ സോനത്തെ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരുന്നു. ഇപ്പോൾ മേഘാലയ പൊലീസ് സോനത്തെ ചോദ്യം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

സോനത്തിന്റെ വിവാഹേതര ബന്ധമാണ് ഭ‍ർത്താവായ രാജാ രഘുവംശിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. ആണ്‍ സുഹൃത്തായ രാജ് കുശ്വാഹക്കൊപ്പം ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാചതകമാണിത്. ജൂൺ 8 ന് സമ്മർദ്ദത്തെത്തുടർന്ന് ഇവർ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ സോനത്തിന്റെ ആസൂത്രണം പാളിപ്പോയെന്നും പൊലീസ് നടപടിക്രമങ്ങളെക്കുറിച്ച് അവർക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇരയായി അഭിനയിച്ച് രക്ഷപ്പെടാൻ കഴിയുമെന്ന് അവർ കരുതി, പക്ഷേ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്