ദുരഭിമാനക്കൊല; മുസ്ലീം യുവാവിനെ പ്രണയിച്ചു, യുപിയില്‍ വിധവയെ ശ്വാസംമുട്ടിച്ച് കൊന്ന് സഹോദരങ്ങള്‍

Web Desk   | Asianet News
Published : Mar 13, 2020, 03:38 PM IST
ദുരഭിമാനക്കൊല; മുസ്ലീം യുവാവിനെ പ്രണയിച്ചു, യുപിയില്‍ വിധവയെ ശ്വാസംമുട്ടിച്ച് കൊന്ന് സഹോദരങ്ങള്‍

Synopsis

കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തങ്ങളുടെ ബന്ധം  അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്കരിച്ചുവെന്നാണ്... 

ലക്നൗ: മറ്റൊരു സമുദായത്തിലെ യുവാവുമായി പ്രണയത്തിലായ വിവധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്നു. കൊലപാതകത്തിന് ശേഷം സഹോദരങ്ങള്‍ ചേര്‍ന്ന് സംസ്കരിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. 

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കൂക്ഡ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ സഹോദരങ്ങളായ സുമിത് കുമാര്‍, സോനു എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന്  ന്യൂ മന്ദി പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

35കാരിയായ യുവതിയുടെ കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തങ്ങളുടെ ബന്ധം  അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്കരിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ പരാതി. 

രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. തുടര്‍ന്ന് സുല്‍ഫിക്കറുമായി പ്രണയത്തിലായ യുവതി ഇയാലെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ