
കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. രണ്ടാംനിലയുടെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam