ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത; പ്രതിക്കായി വല വിരിച്ച് പൊലീസ്

Published : Jan 16, 2022, 02:59 AM IST
ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത; പ്രതിക്കായി വല വിരിച്ച് പൊലീസ്

Synopsis

എല്ലാ സ്റ്റേഷനുകളിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്

വയനാട്: വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച (Acid Attack) കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. പ്രതി സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. അമ്പലവയല്‍ ഫാന്‍റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്.

വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സനൽ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്

എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്ക്കന്റെ മൃതദേഹം, തല മുതൽ അരഭാഗം വരെ കുഴിയിൽ

എറണാകുളം ഞാറയ്ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ് മരിച്ചത്. 51 വയസായിരുന്നു. തല മുതൽ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പറമ്പിലുണ്ടായിരുന്ന കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ