8 വർഷം മുൻപ് വിവാഹം, വീട്ടിൽ സാരിക്ക് പകരം നൈറ്റി ധരിച്ചു, ഭാര്യയ്ക്ക് തീയിട്ട് ഭർത്താവ്, ഗുരുതര പരിക്ക്

Published : Apr 22, 2026, 06:10 PM IST
Belagavi Fire

Synopsis

കുറച്ചു ദിവസങ്ങളായി നൈറ്റി ധരിക്കുന്നതിൻ്റെ പേരിൽ മഞ്ജുളയും കൃഷ്ണയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം

ബെലഗാവി: ഭർത്താവിന്റെ എതിർപ്പ് വകവയ്ക്കാതെ നൈറ്റി ധരിച്ചു. യുവതിക്ക് തീയിട്ട് ഭർത്താവ്. കർണാടകയിലെ ബെലഗാവിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബെലഗാവി ജില്ലയിലെ ഖാനാപുരിലാണ് വീട്ടിൽ സാരിക്ക് പകരം നൈറ്റി ധരിച്ചതിന് ഭർത്താവ് ഭാര്യയ്ക്ക് തീ കൊളുത്തിയത്. വസ്ത്രത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്ദഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഖാനാപുരിലെ ഹത്തരവാദ ഗ്രാമവാസിയായ കൃഷ്ണ പാട്ടീലാണ് ഭാര്യയെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുള പാട്ടീലിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. നിലവിൽ ബെലഗാവി ബ്രിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മഞ്ജുള. കൂലിപ്പണിക്കാരനാണ് കൃഷ്ണ പാട്ടീൽ . ഇയാൾ കുടുംബത്തോടൊപ്പം ഹത്തരവാദ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി നൈറ്റി ധരിക്കുന്നതിൻ്റെ പേരിൽ മഞ്ജുളയും കൃഷ്ണയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ഭർത്താവിൻ്റെ കടുത്ത എതിർപ്പ് വകവെക്കാതെ മഞ്ജുള നൈറ്റി ധരിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകയായിരുന്നു.

തീ പടർന്നതോടെ മഞ്ജുള സഹായത്തിനായി ഉറക്കെ നിലവിളിച്ചു. യുവതിയുടെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. എട്ട് വർഷം മുൻപായിരുന്നു കൃഷ്ണയുടെയും മഞ്ജുളയുടെയും വിവാഹം. സംഭവത്തിന് ശേഷം നാട്ടുകാർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂഴിക്കൽ കൊലപാതകം: നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ; ദുരൂഹത നീക്കി പൊലീസ് കണ്ടെത്തൽ
കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു, പുതിയ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന പേരിൽ കസേരയിൽ കെട്ടിയിട്ടു; യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി യുവതി